ഇന്ത്യ, കേരളം, ക്രിക്കറ്റ്‌, ഫുട്ബോള്‍, ലോകകപ്പ്

ഞാന്‍ ജീവിക്കുന്നതെവിടെയാണ് ?


ക്രിക്കറ്റ്‌ വേള്‍ഡ്‌കപ്പ് കഴിഞ്ഞു..ധോണിയും കൂട്ടരും കപ്പടിച്ചു.. സമ്മാനക്കൂമ്പാരവുമായി സര്‍ക്കാരുകള്‍ !.. ആഹ്ലാദപ്രകടനവുമായി ആരാധകര്‍ !… എല്ലാം നല്ലത് തന്നെ..പക്ഷെ എനിക്കൊരു സംശയം! ഞാന്‍ ജീവിക്കുന്നതെവിടെയാണ്? നമുക്ക് കുറച്ചു പിറകിലേക്ക് പോകാം… ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്… ഫുട്ബോള്‍ ലോകകപ്പിലേക്ക്.. എന്തായിരുന്നു ബഹളം? ഓരോ മുക്കിലും മൂലയിലും ഫ്ലക്സ്‌ബോര്‍ഡുകള്‍ .. കൊച്ചു രാജ്യമായ ഐവറികോസ്റ്റ്‌-നു പോലും ആരാധകര്‍ … അര്‍ജെന്റിനയും ബ്രസീലും മത്സരിക്കുമ്പോള്‍ നാട്ടില്‍ ഹര്‍ത്താല്‍ നടക്കുന്ന പ്രതീതി… ദിനപത്രങ്ങളില്‍ ഓരോ ദിവസവും ലോകകപ്പ്‌ സ്പെഷ്യല്‍ സപ്ലിമെന്റുകള്‍ !… പലയിടത്തും ലൈവ് പ്രദര്‍ശനങ്ങള്‍ !… എല്ലായിടത്തും സംസാര വിഷയം ഫുട്ബോള്‍ ലോകകപ്പ്‌ ആയിരുന്നു.

എന്നാല്‍ ക്രിക്കറ്റ്‌ ലോകകപ്പ്‌ കേരളത്തില്‍ അത്രയും ആവേശം പകര്‍ന്നോ? ചുരുങ്ങിയത് കോഴിക്കൊട്ടെങ്കിലും! ഇന്ത്യ ഫൈനലില്‍ എത്തിയെങ്കിലും ഞങ്ങളുടെ നാട്ടിലെവിടെയും ഒരു ഫ്ലക്സ്‌ ബോര്‍ഡ്‌ ഉയര്‍ന്നു കണ്ടില്ല.. (ലോകകപ്പ്‌ ഫുട്ബോളിന്റെ സമയത്ത് കേരളത്തിലെ ഫ്ലക്സ്‌ ബോര്‍ഡ്‌ വ്യവസായം ഒരു മാസം കൊണ്ട് ചുരുങ്ങിയത് 100 കോടിയുടെ ബിസിനസ്‌ ചെയ്തു എന്നാണ് കണക്ക്!) ഒരു ദിനപത്രം പോലും സപ്ലിമെന്റുകള്‍ പുറത്തിറക്കിയില്ല!… ലൈവ് പ്രദര്‍ശനങ്ങള്‍ അധികമുണ്ടായില്ല… ഇന്ത്യ – ശ്രിലങ്ക ഫൈനല്‍ നടക്കുമ്പോള്‍ പോലും വീഥികള്‍ വിജനമായില്ല.. ലോകകപ്പില്‍ സ്പെയിന്‍ ജയിച്ചപ്പോള്‍ പൊട്ടിയ പടക്കം പോലും ഇന്ത്യ ഫൈനല്‍ ജയിച്ചപ്പോള്‍ പൊട്ടിയില്ല!… ഇനി ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നെന്കില്‍ പോലും, ലോകകപ്പില്‍ നിന്നും ബ്രസീലോ അര്‍ജെന്റിനയോ പുറത്തു പോയപ്പോള്‍ ഉണ്ടാക്കിയ മനോവിഷമത്തിന്റെ അടുത്തു വരുമായിരുന്നോ എന്നെനിക്ക് സംശയം ഉണ്ട്.. (ലോകകപ്പ്‌ ഫുട്ബോളിന്റെ സമയത്ത് ഒരു ആരാധകന്‍ ആത്മഹത്യ ചെയ്യുക വരെ ഉണ്ടായി!..)

എന്നാല്‍ കേരളത്തിനു പുറത്തു (ഇന്ത്യയില്‍ ) അതല്ല സ്ഥിതി എന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു… ക്രിക്കറ്റ്‌ ആരാധകരുടെ ആഹ്ലാദ പ്രകടനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല… സമ്മാനകൂമ്പാരങ്ങള്‍ പെരുമഴയായി പെയ്യുന്നു.. ഫൈനലിന്റെ അന്ന് മുംബൈ ഉറങ്ങിയില്ല… ഇവിടെയോ? ഒരു പൂച്ച പോലും പ്രകടനം നടത്താന്‍ ഉണ്ടായില്ല.. കേരള സര്‍ക്കാര്‍ (നമ്മുടെ ഹനുമാന്‍ ശ്രീശാന്തിന്) ഒരു സമ്മാനം പോലും പ്രഖ്യാപിച്ചില്ല.. ഇതെല്ലാം നോക്കുമ്പോള്‍ എനിക്കൊരു സംശയം.. ഞാന്‍ ജീവിക്കുന്നതെവിടെയാണ്? ഇന്ത്യയിലോ..? അതോ കേരളത്തിലോ..?

Advertisements

ചര്‍ച്ച

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: